കാർബൺ രഹിത കേരളം യാഥാർത്ഥ്യമാക്കാൻ സഹകരിച്ച് ഡിജിറ്റൽ സർവകലാശാലയും. വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് പുറന്തള്ളുന്ന കാർബണിന്റെ അളവ് കണ്ടെത്താൻ സർവകലാശാല വികസിപ്പിക്കുന്ന മൊബൈൽ ആപ്പ് ഉപയോഗിക്കും.
ഇത് പ്രകാരം കാർബണിന്റെ തോത് രേഖപ്പെടുത്തിയാകും ഹരിതകേരളം മിഷൻ തുടർ പദ്ധതികൾ ആവിഷ്കരിക്കുക. സംസ്ഥാനത്ത് 124 തദ്ദേശസ്ഥാപനങ്ങളിലും കൊച്ചിയിലെ ഗോശ്രീ ദ്വീപിലുമാണ് കാർബൺ രഹിതമാക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഇവിടങ്ങളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന കാർബണിന്റെ അളവ് കണ്ടെത്തിയാകും പരിഹാരമാർഗം കണ്ടെത്തുക. വിവരശേഖരണത്തിന് പ്രദേശത്തെ വിദ്യാർത്ഥികളുടെ സഹായം തേടും.
വാഹന ഉടമകൾക്കും ബോധവത്കരണം നടത്തും. വാഹനങ്ങളിൽ നിന്ന് കാർബൺ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്ന ലഘുലേഖകൾ നൽകും. ആഹാരം പാഴാക്കുന്നതിനെതിരായ പ്രവർത്തനം സ്കൂളിലും വിവാഹ സൽക്കാര ഇടങ്ങളിലും വ്യാപിപ്പിക്കും. ഹോട്ടലുകളിൽ നിന്ന് പാഴ്സൽ ഭക്ഷണം പാത്രത്തിലാക്കി നൽകുന്നതിനായി പ്രചാരണം നടത്തും.
Digital University to help implement Carbon Free Kerala project
Discussion about this post