ജിമ്മില്‍ പോകുന്നതിന് പകരം ആ സമയം കൃഷിപ്പണികള്‍ക്കായി മാറ്റുവെച്ചാലോ? ആരോഗ്യസംരക്ഷണത്തിനായി കൃഷി തുടങ്ങിയ ആലപ്പുഴ കഞ്ഞിക്കുഴിയിലെ സതീഷിന് ആരോഗ്യസംരക്ഷണത്തിനൊപ്പം ലഭിച്ചത് ജൈവകൃഷിയിലെ മികച്ച വിളവും ഒപ്പം തികഞ്ഞ ആത്മസംതൃപ്തിയുമാണ്.
ആലപ്പുഴ പി.എസ്.സി ഓഫീസ് ജീവനക്കാരനായ ഇദ്ദേഹം രാവിലെ 6 മണി മുതല്‍ 9 മണി വരെയുള്ള സമയവും വൈകുന്നേരം ഓഫീസില്‍ നിന്ന് എത്തിയ ശേഷമുള്ള സമയവുമാണ് തന്റെ കൃഷിത്തോട്ടത്തിനായി മാറ്റിവെക്കുന്നത്. എല്ലാത്തരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഒപ്പം നെല്‍കൃഷിയും വാഴയും റെഡ് ലേഡി പപ്പായയും കൃഷി ചെയ്യുന്നുണ്ട്.
Discussion about this post