കേരള സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന വൈഗ 2023 അന്താരാഷ്ട്ര ശില്പശാലയും, കാർഷിക പ്രദർശനവും നാളെ മുതൽ മാർച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് 4 മണിക്ക് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, കാർഷിക ഉത്പന്നങ്ങളുടെ സംസ്കരണം വിപണനം തുടങ്ങിയ മേഖലകളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുവാനും, കൂടുതൽ സംഭകരെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരുകയുമാണ് വൈഗയുടെ പ്രധാന ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടന വേളയിൽ വിവിധ സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാർ അടക്കം വിശിഷ്ട വ്യക്തികൾ പരിപാടിയുടെ ഭാഗമാകും പത്മശ്രീ ചെറു വയൽ രാമൻ, പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ , നബാർഡ് ചെയർമാൻ കെ. വി ഷാജി എന്നിവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.
കാർഷിക ഫാമുളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാനുള്ള കേരൾ അഗ്രോയുടെ ലോഗോ പ്രദർശനം ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. ആദ്യഘട്ട ഓൺലൈൻ വിപണിയിൽ 100 ഉത്പന്നങ്ങൾ ലഭ്യമാകും. അടുത്തഘട്ടത്തിൽ കർഷകരുടെ ഉൽപ്പന്നങ്ങൾ കൂടി ഉൾപ്പെടുത്തി ബ്രാൻഡിൽ ഉൾപ്പെടുത്തും. ഇതോടൊപ്പം കാർഷിക സെമിനാറുകൾ, കാർഷിക പ്രദർശനം, അഗ്രി ഹാക്കതോൺ,ശില്പശാലകൾ, ബിസിനസ് മീറ്റ്,ഡിപിആർ ക്ലിനിക് തുടങ്ങിയവയും നടത്തും.210 സ്റ്റാളുകളാണ് വൈഗയുടെ ഭാഗമായിട്ട് പ്രവർത്തിക്കുന്നത്. ഇതിൻറെ ഉദ്ഘാടനം സിക്കിം കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീ.ലോക്നാഥ് ശർമ നിർവഹിക്കും. ഉത്പാദകരും സംരംഭകരും വ്യാപാരികളും പങ്കെടുക്കുന്ന ബിസിനസ് മീറ്റ് ഫെബ്രുവരി 28ന് മാസ്കറ്റ് ഹോട്ടലിൽ വച്ച് നടത്തും. 145 ഉത്പാദകരുടെ ഉൽപ്പന്നങ്ങൾ ഇതിലൂടെ വിറ്റഴിക്കപ്പെടും എന്നാണ് കണക്കുകൂട്ടുന്നത്. കൂടാതെ വെള്ളായണി കാർഷിക കോളേജിൽ നാളെ മുതൽ 27 വരെ അഗ്രി ഹാക്കത്തോൺ നടത്തുന്നുണ്ട്. സ്റ്റാർട്ടപ്പ് പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, കർഷകർ തുടങ്ങിയവർ ഇതിൽ പങ്കെടുക്കും. ഇതിൽ പങ്കെടുക്കുന്നവരിൽ മികച്ച 30 ടീം ഗ്രാൻഡ്ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടും. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന അഗ്രി ഹാക്കത്തോണിൽ കാർഷിക മേഖലയിലെ വ്യത്യസ്ത പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും.. നിലവിൽ ലഭ്യമായ അപേക്ഷയുടെയും പരിഹാരമാർഗ്ഗങ്ങളുടെയും ആദ്യഘട്ട പരിശോധന വിദഗ്ധരുടെ നേതൃത്വത്തിൽ പൂർത്തിയായി.
കാർഷിക മേഖലയിലെ ഏറെ പ്രാധാന്യമർഹിക്കുന്ന 18 വിഷയങ്ങളിൽ വൈഗയുടെ ഭാഗമായി ുടെ ഭാഗമായി ഉണ്ടായിരിക്കും. കാർഷിക മേഖലയിലെ നൂതന രീതികളും ആശയങ്ങളും പരിചയപ്പെടുത്തുന്ന സെമിനാറുകൾ കർഷകർക്കും സംരംഭകർക്കും ഒരുപോലെ ഗുണം പകരമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
Discussion about this post