നിലമാങ്ങയെന്ന പേരുകേട്ട് മാങ്ങയാണെന്ന് തെറ്റിദ്ധരിക്കരുത്. പേരില്‍ മാത്രമേ മാങ്ങയുള്ളു. അധികമാരും നിലമാങ്ങ കണ്ടിട്ടുണ്ടാവില്ല. ലോകത്ത് അത്യപൂര്‍വ്വമായി കാണുന്ന ഒരു ഔഷധക്കൂണാണിത്. കാണാന്‍ ഞെട്ടുള്ള മാങ്ങയെപ്പോലിരിക്കുന്നതുകൊണ്ടാണ് ഇതിന് നിലമാങ്ങയെന്ന പേരുവന്നത്.
സ്‌ക്ലറോട്ടിയം സ്റ്റിപിറ്റാറ്റം എന്നാണ് ചിതല്‍ക്കിഴങ്ങ് എന്ന പേരുള്ള നിലമാങ്ങയുടെ ശാസ്ത്രീയനാമം. പഴയ കെട്ടിടാവശിഷ്ടങ്ങളിലും ചിതല്‍ പുറ്റുകളിലും വളരുന്ന നിലമാങ്ങ പാല്‍ച്ചിതലിന്റെ ഇഷ്ടഭക്ഷണമാണ്. ഭൂമിയുടെ രണ്ടോ മൂന്നോ അടി താഴ്ചയിലാണ് നിലമാങ്ങ കാണുന്നത്. മുറിച്ചു നോക്കിയാല്‍ വെള്ളനിറത്തിലുള്ള മൃദുവായ ഭാഗം കാണാം. എന്നാല്‍ ഉണങ്ങിയ നിലമാങ്ങയുടെ അകം കൊട്ടത്തേങ്ങപോലെ ആയിരിക്കും.
വയനാട്ടിലെ സ്വാമി നാഥന്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ‘ഔഷധ കൂണുകള്‍’ എന്ന പുസ്തകത്തില്‍ ഇതിനെ പറ്റി വിശദമായി പറയുന്നുണ്ട്. മിഥുനം, കര്‍ക്കടകം മാസങ്ങളില്‍ മണ്ണിനടിയില്‍ നിന്ന് കറുത്തപൊടികളോട് കൂടിയ നാരുകള്‍ പൊന്തി വരാറുണ്ട്. ഇത് നിലമാങ്ങയില്‍ നിന്ന് വരുന്നതാണ്.
കോളറ പടര്‍ന്നുപിടിച്ച കാലത്ത് ഇത് മരുന്നായി നല്‍കിയിരുന്നു. ഇത് ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനക്ക് ഉടനെ ആശ്വാസം ലഭിക്കും. ചുമ, മഞ്ഞപ്പിത്തം, വയറുവേദന, നേത്രരോഗങ്ങള്‍, ഛര്‍ദ്ദി, ശരീരവേദന എന്നിവക്കെല്ലാമുള്ള ഔഷധമാണ് നിലമാങ്ങ.
രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗത്താല്‍ മണ്ണു നശിച്ചതാണ് നിലമാങ്ങകള്‍ നാമാവശേഷമാകാന്‍ കാരണം
Discussion about this post