കള നിയന്ത്രണത്തിനും ജലാംശം സംരക്ഷിക്കുന്നതിനും ഫലപ്രദമായ മാര്‍ഗമാണ് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചുള്ള പുതയിടല്‍. പച്ചക്കറിത്തടത്തിലെ ബാഷ്പീകരണം തടയാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് പുതയിടല്‍. 85 ശതമാനം ബാഷ്പീകരണം തടയാന്‍ പുതയിടല്‍ വഴി സാധിക്കും. വെണ്ട, വഴുതന, മുളക്, വെള്ളരി വര്‍ഗങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റ് പുതയിടല്‍ ഫലപ്രദമാണ്.
ഉണങ്ങിയ പുല്ലും, ഇലകളുമാണ് പുതയിടുന്നതിന് ഉപയോഗിക്കുന്നത്. കൃഷി സ്ഥലത്ത് ആവശ്യാനുസരണം വരമ്പെടുക്കുക. വലിയ കൃഷിയിടങ്ങളാണെങ്കില്‍ ട്രാക്ടര്‍ ഉപയോഗിച്ച് വരമ്പെടുക്കുക. ജൈവ വളങ്ങള്‍ വിതറി വിളക്കിചേര്‍ക്കുക. ജലസേചനത്തിനായി തുള്ളിനന സംവിധാനം ഉപയോഗിക്കാവുന്നതാണ്.
പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് പറന്നുപോകാത്ത വിധം രണ്ട് അരികിലും മണ്ണ് ഇട്ടുകൊടുക്കുക. ചെടികള്‍ തമ്മിലുള്ള അകലത്തിന് അനുസരിച്ച് ഷീറ്റിന് മുകളില്‍ തുളയിടുക.
Discussion about this post