മഴക്കാലമായതിനാല്‍ കൃഷിയിടങ്ങളില്‍ ഒച്ചിന്റെ ശല്യം രൂക്ഷമായി കണ്ടുവരുന്നു. ഇവയെ
നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിസരശുചിത്വവും മാലിന്യനിര്‍മ്മാര്‍ജ്ജനവും അനിവാര്യമാണ്.
വൈകുന്നേരങ്ങളില്‍ നനഞ്ഞ ചണച്ചാക്ക് വിരിച്ച് ഒച്ചിനെ ആകര്‍ഷിക്കുന്ന പപ്പായ ഇലയോ പഴമോ /കാബേജില / ചോറ ് /പുളിച്ച പഞ്ചസാര ലായനി തുടങ്ങിയവ നിരത്തുക. ഇങ്ങനെ ആകര്‍ഷിച്ച് കൂട്ടം കൂടുന്ന ഒച്ചുകളെ തോട് പൊട്ടിച്ചോ പുകയിലകഷായം – തുരിശ്മിശ്രിതം തളിച്ചോ നശിപ്പിക്കാവുന്നതാണ്
പുകയിലകഷായം – തുരിശ്മിശ്രിതം തയ്യാറാക്കുന്ന വിധം ഇനി പറയുന്നു. 25 ഗ്രാം പുകയില ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഒരു ലിറ്റര്‍ ആക്കി തണുപ്പിച്ച ശേഷം ലായനി അരിച്ചു മാറ്റുക. 60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ശേഷം രണ്ടുലായനികളും കൂട്ടിചേര്‍ത്ത് (2 ലിറ്റര്‍ ) കൂട്ടം കൂടുന്ന ഒച്ചുകളുടെ മേല്‍തളിക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ 200 ഗ്രാം ഉപ്പ് കലക്കിയ ലായനി തളിച്ചും ഒച്ചുകളെ നശിപ്പിക്കാവുന്നതാണ്. ഇവയുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെറ്റാല്‍ഡിഹൈഡ ് പെല്ലറ്റ ്
കെണി (സ്‌നെയില്‍ കില്‍) 2.5% വീര്യത്തില്‍ 2 കിലോ ഒരു ഏക്കറിന് എന്ന തോതില്‍
ഉപയോഗിക്കാവുന്നതാണ്. പല സ്ഥലങ്ങളിലായി 2 – 3 പെല്ലറ്റ് എന്ന തോതില്‍ വെച്ച് കൊടുക്കണം.
വിഷക്കെണി ഉപയോഗിക്കുമ്പോള്‍ കുട്ടികളും വളര്‍ത്തുമൃഗങ്ങളും വളര്‍ത്തു പക്ഷികളും ഇതുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ഒച്ചുകളെ ശേഖരിക്കുമ്പോള്‍ ഗ്ലൗസോ, പ്ലാസ്റ്റിക്ക് കവറുകളോ കയ്യില്‍ ഉപയോഗിക്കേണ്ടതാണ്.
Discussion about this post